Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Home Nurse

Alappuzha

മോ​ഷ​ണം: ഹോം ​ന​ഴ്സ് അ​റ​സ്റ്റി​ൽ

മാ​ന്നാ​ർ: ചെ​ന്നി​ത്ത​ല​യി​ൽ രോ​ഗീപ​രി​ച​ര​ണ​ത്തി​നാ​യി നി​ന്ന വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ ഹോം ​ന​ഴ്സ് അ​റ​സ്റ്റി​ൽ. ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന എ​സി ന​ഗ​റി​ൽ ഷീ​ജ (34) യെയാ​ണ് മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രു​വ​ല്ല​യി​ലു​ള്ള ഏ​ജ​ൻ​സി വ​ഴി​യാ​ണ് പ്ര​തി​യാ​യ യു​വ​തി​യെ ജോ​ലി​ക്ക് വി​ളി​ച്ച​ത്.

ജോ​ലി​ക്കെത്തി ര​ണ്ടാം ദി​വ​സം മോ​ഷ​ണം ന​ട​ത്തി ക​ട​ന്നുക​ള​യു​ക​യാ​യി​രു​ന്നു. വീ​ട്ടു​ട​മ വാ​ങ്ങിവ​ച്ചി​രു​ന്ന പു​തി​യ വ​സ്ത്ര​ങ്ങ​ളും പ​ണ​വും ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെടെ 30,000 രൂ​പ​യോ​ളം വി​ല​വ​രു​ന്ന സാ​ധ​ന​ങ്ങ​ളും മോ​ഷ​ണം പോ​യ​താ​യി വീ​ട്ടു​ട​മ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു​ണ്ട്.


മാ​ന്നാ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ര​ജീ​ഷ് കു​മാ​ർ, എ​സ്ഐ വി​ഷ്ണു അ​ജ​യ്, സീ​നി​യ​ർ സി​പി​ഒമാ​രാ​യ അ​ജി​ത്കു​മാ​ർ, ഷി​ജു, വ​നി​താ സി​പി​ഒ മേ​ഘ എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Latest News

Up